തേങ്ങാചോറ്
തേങ്ങാചോറ്
ചേരുവകൾ
അരി – 5 കപ്പ്
തേങ്ങ ചിരകിയത് – 1 വലുത്
ഉലുവ – ഒരു ടേബിൾ സ്പൂൺ
ചെറിയ ഉള്ളി – 100 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിയും ഉലുവയും ഒരുമിച്ച് ചേർത്ത് നല്ലവണ്ണം കഴുകിയുമെടുക്കുക. ഇതിലേക്ക് തേങ്ങയും അറിഞ്ഞുവച്ചിരിക്കുന്ന ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ഈ മിശ്രിതം എടുത്തിട്ട് ഒരു കപ്പ് അരിക്ക് ഒന്നരകപ്പ് വെള്ളം എന്ന നിരക്കിൽ വെള്ളം ചേർത്ത് വേവിച്ച് വറ്റിച്ചെടുക്കുക. സ്വാദിഷ്ടമായ തേങ്ങാച്ചോറ് തയ്യാർ.
Photo Courtesy : Google/ images are subject to copyright