നേന്ത്രപ്പഴ- ഈന്തപ്പഴ കട്ട്ലെറ്റ്
ചേരുവകൾ
ചെറുതായി പഴുത്ത ഏത്തപ്പഴം – 3 എണ്ണം
ഈന്തപ്പഴം – 6 എണ്ണം
തേങ്ങാ ചിരകിയത് – അരക്കപ്പ്
പഞ്ചസാര പൊടിച്ചത് – അരകപ്പ്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
മൈദാ – കാൽ കപ്പ്
ഉപ്പ് – ഒരു നുള്ള്
റൊട്ടിപ്പൊടി – ഒരു കപ്പ്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം ആവിയിൽ പുഴുങ്ങി തൊലിയും നാരും കളഞ്ഞ് ഉടച്ച് എടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ ഈന്തപ്പഴം,ചിരകിയ തേങ്ങ, പഞ്ചസാരപ്പൊടി, ഏലക്കാപ്പൊടി, അൽപ്പം റൊട്ടിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. മൈദ വെള്ളം ചേർത്ത് നല്ല അയവിൽ കലക്കി വയ്ക്കുക.നേരത്തെ തയ്യാറാക്കിയ കൂട്ടിൽ നിന്ന് കുറേശ്ശേ എടുത്ത് കലക്കിവച്ചിരിക്കുന്ന മൈദയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തെടുക്കുക. സ്വാദിഷ്ടമായ നേന്ത്രപ്പഴ- ഈന്തപ്പഴ കട്ട്ലെറ്റ് തയ്യാർ.