മുടികൊഴിച്ചിലും താരനും അകറ്റാൻ “കോഫി ഹെയർ മാസ്‌ക് “

മുടികൊഴിച്ചിലും താരനും അകറ്റാൻ “കോഫി ഹെയർ മാസ്‌ക് “

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയര്‍ മാസ്കാണ് മുടി സംരക്ഷണത്തിലെ പ്രധാന താരം. കോഫി ഉപയോഗിച്ചുള്ള  ഹെയര്‍ മാസ്‌ക്കാണ് ഇവിടെ തയ്യാറാക്കുന്നത്. കോഫി ക്ഷീണം മാറ്റുക മാത്രമല്ല, ചില സൗന്ദര്യ പൊടികൈകള്‍ക്കും ഉപയോഗിക്കാം. തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച്‌ തലമുടി നല്ല ആരോഗ്യത്തോടെ വളരാന്‍ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും.
ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തില്‍ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഈ കോഫി മാസ്ക് എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച്‌ മുടി കവര്‍ചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച്‌ തല വൃത്തിയാക്കാം.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.