ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തി പ്രമേഹത്തെ വരുതിയിലാക്കാം

ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തി പ്രമേഹത്തെ വരുതിയിലാക്കാം

പ്രമേഹം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഭൂരിഭാഗവും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഇന്ത്യയിലും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് കേരളത്തിലുമാണ്.
 ഗോതമ്പിന്റെയും അരിയുടെയും അമിതമായ ഉപയോഗമാണ് പ്രമേഹ രോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ലോകത്ത്തന്നെ ഒന്നാമതാക്കിയിരിക്കുന്നത്.

അരിയുടെയും ഗോതമ്പിന്റെയും ഉപയോഗം കുറയ്ക്കുകയും, ഫലവര്‍ഗങ്ങളും കീടനാശിനിരഹിതമായ പച്ചക്കറികളും, മില്ലറ്റും ധാരാളമായി ഉപയോഗിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രമേഹത്തെ കൈപ്പിടിയിലൊതുക്കാനാവും.

പച്ച ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തി പ്രമേഹത്തെ വരുതിയിലാക്കാം

ഒന്നാംതരം ഓര്‍ഗാനിക് ആഹാരമാണ് പച്ചച്ചക്ക. പച്ചച്ചക്കയും, ഇടിച്ചക്കയും ദിവസവും ഒരു നേരം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു. കാരണം ചക്ക സാവകാശമേ ദഹിക്കുകയുള്ളു. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയില്ല. ദിവസവും ഒരു നേരം കുറേശ്ശെ പച്ച ചക്ക കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

കേരളത്തില്‍ പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കാം

സാധ്യമായ സ്ഥലങ്ങളിലെല്ലാം പ്ലാവ് കൃഷി ചെയ്യുക. രണ്ട് വര്‍ഷത്തിനുള്ളില്‍ ചക്ക ലഭിക്കും, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ളി ബെസ്റ്റ് വരിക്കച്ചക്ക. ഇടിച്ചക്കയും, മൂത്ത ചക്ക പുഴുങ്ങിയും,പഴമായും കഴിക്കാന്‍ ഉത്തമമാണ്.

ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍, പ്ലാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. സബ്‌സിഡി നിരക്കില്‍ സൂപ്പര്‍ ഏര്‍ളി പ്ലാവിന്‍ തൈകള്‍ വിതരണം നടത്തുന്നു.

മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി
മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചക്കയെ ഉല്‍പ്പന്നങ്ങളാക്കി വിറ്റഴിക്കുകയാണ് ചെയ്യുന്നത്.

പച്ച ചക്ക, പഴുത്ത ചക്ക, ഇടിച്ചക്ക, ചക്കക്കുരു എന്നിവയില്‍ പ്രോട്ടീന്‍, അന്നജം, നാര്, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ സി, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

                                                                     ജോര്‍ജ് കുളങ്ങര

 

ഉണങ്ങിയ പച്ച ചക്കയും, പച്ച ചക്ക പൊടിയും, ചക്കക്കുരു പൊടിയും വേണ്ടവര്‍ വിളിക്കുക.
മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി(MFC).
തപാലിലും, നേരിട്ടും ലഭിക്കുന്നതാണ് ബന്ധപ്പെടേണ്ട നമ്പര്‍
Ph:9961400966 ,   9447182266, 9447869636, 7736863888, 9744378208

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.